കല്‍പ്പറ്റ: കേരള നിയമസഭയും,സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പും സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന ഭരണ ഘടന സാക്ഷരത ജനകീയവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരിബ്ലോക്ക് പരിധിയിലെ പഞ്ചായത്തിലെയും നഗരസഭയിലെയും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും വികസന-തുടര്‍ വിദ്യാകേന്ദ്രം പ്രേരക്മാര്‍ക്കും, സമഗ്ര പ്രേരക്മാര്‍ക്കും, ആദിവാസി സാക്ഷരത, നവചേതന, ചെങ്ങാതി പദ്ധതികളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്കും മേഖലാ പരിശീലനം ആരംഭിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി അധ്യക്ഷത വഹിച്ചു. അഡ്വ. കിഷോര്‍ലാല്‍ ഭരണ ഘടന സാക്ഷരത എന്ന വിഷയത്തില്‍ ക്ലാസെടുത്തു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സി ജോണി, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ഡി.രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാകോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല റെയ്ച്ചല്‍ ജോയി സ്വാഗതവും അസി. കോ-ഓര്‍ഡിനേറ്റര്‍സ്വയ നാസര്‍ നന്ദിയും പറഞ്ഞു. 29ന് മാനന്തവാടി, പനമരം ബ്ലോക്ക് നഗരസഭ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള മേഖലാ പരിശീലനം മാനന്തവാടി ട്രൈസം ഹാളില്‍ വെച്ച് നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.