സമാപന ദിനത്തില്‍ ടൗണ്‍ വൃത്തിയാക്കി എന്‍.എസ്.എസ് ടീം

0

ദേശീയപാത 766 കടന്നുപോകുന്ന മൂലങ്കാവ് ടൗണാണ് ബത്തേരി സെന്റമേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ശുചീകരിച്ചത്. മൂലങ്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന ക്യാമ്പിന്റെ സമാപന ദിവസത്തോട് അനുബന്ധിച്ചാണ് വിദ്യാര്‍ത്ഥികള്‍ മൂലങ്കാവ് ടൗണ്‍ വൃത്തിയാക്കിയത്. ടൗണിലെ ചപ്പുചവറുകള്‍ നീക്കം ചെയ്ത വിദ്യാര്‍ത്ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രവും ശുചീകരിച്ചു. എന്‍.എസ്.എസ്. ക്യാമ്പിലെ 50 വിദ്യാര്‍ത്ഥികളാണ് ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കാളികളായത്. വ്യക്തിത്വ വികസനം, പ്രകൃതിപഠനം, കൗമാരശാക്തീകരണം, ലിംഗസമത്വം എന്നി വിഷയങ്ങളില്‍ ക്ലാസ്സുകളും നടത്തി. ക്യാമ്പിന് പ്രോഗ്രാം ഓഫീസര്‍ സന്ധ്യ വര്‍ഗ്ഗീസ്, ശ്രീരാജ്, അനീറ്റ, റോസ്, സിനി എന്നിവര്‍ നേതൃത്വം നല്‍കി. പി.റ്റി.എ പ്രസിഡണ്ട് വിനയകുമാര്‍ അഴിപ്പുറത്ത്, പി.റ്റി.എ അംഗങ്ങള്‍, അധ്യാപകര്‍ എന്നിവരും ക്യാമ്പില്‍ സജീവമായുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!