ആദിവാസി വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും, അവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും, ഉന്നമനത്തിനും വേണ്ടി ആദിവാസി വികസന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആദിവാസി വിദ്യാര്‍ത്ഥി യൂണിയന്‍ രൂപീകരിച്ചതായി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിച്ചു വരുന്ന ജില്ലയില്‍ ഉന്നത വിദ്യാഭ്യാസത്തിന് സര്‍വ്വകലാശാല ആരംഭിക്കുക, പ്രീ മെട്രിക് പോലുള്ള ഹോസ്റ്റലുകളില്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, ആദിവാസി വിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു വരുന്നതിനായി പ്രത്യേക സ്‌കൂളുകള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ടി.എസ്.യു ഉന്നയിച്ചു. നിലവില്‍ യൂണിയന്‍ ജില്ലയില്‍ മാത്രമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്, വരും നാളുകളില്‍ സംസ്ഥാന തലത്തിലേക്കും വികസിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ഭാരവാഹികളായ കെ വി ബാലകൃഷ്ണന്‍, പി സി ശ്രുതി, പി അശ്വതി, ഗ്രീഷ്മ, പ്രശാന്ത് നിട്ടമാനി തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.