മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള മൂന്നാം ഘട്ട ഭൂവിതരണം നാളെ.93 കുടുംബങ്ങള്‍ക്കാണ് നാളെ കൈവശവകാശ രേഖ നല്‍കുക. മുത്തങ്ങ ഭൂസമരത്തില്‍ ഉള്‍പ്പെട്ട് ആദ്യഘട്ട സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 283 കുടുംബങ്ങളില്‍ ഇനി ഭൂമി നല്‍കാനുള്ളത് 7 കുടുംബങ്ങള്‍ക്കെന്നും റവന്യൂ അധികൃതര്‍.
നാളെ രാവിലെ 11ന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് മുത്തങ്ങ ഭൂസമരത്തില്‍പ്പെട്ട 93 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ കൈവശവകാശ രേഖ നല്‍കുന്നത്. ബത്തേരി താലൂക്കിലെ ഇരുളം, വൈത്തിരി താലൂക്കിലെ വെള്ളരിമല, ചുണ്ട, മൂപ്പനാട്, മാനന്തവാടി താലൂക്കിലെ വാളാട്, കാഞ്ഞിരങ്ങാട്, തൊണ്ടര്‍നാട് എന്നി വില്ലേജുകളില്‍പെടുന്ന കുടുംബങ്ങള്‍ക്കാണ് കൈവശവകാശ രേഖ നല്‍കുന്നത്.ഇതോടെ മുത്തങ്ങ സമരത്തില്‍ പങ്കെടുക്കുകയും ഇതില്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 283 കുടുംബങ്ങളില്‍ 276 കുടുംബങ്ങള്‍ക്ക് ഭൂമിനല്‍കാന്‍ കഴിയുമെന്ന് സ്‌പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ പറഞ്ഞു. ബാക്കിവരുന്ന കുടുംബങ്ങളില്‍ മതിയായ രേഖകള്‍ ലഭിക്കാത്ത പ്രശ്നമാണ് ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ നടക്കുകയാണന്നും അധികൃതര്‍ പറഞ്ഞു. അതേ സമയം 283 കുടുംബങ്ങള്‍ ആണെങ്കില്‍ സമരത്തില്‍ പങ്കെടുത്തവരില്‍ 550-ഓളം കുടുംബങ്ങള്‍ക്ക് ഭൂമിക്ക് അവകാശമുണ്ടെന്നാണ് സമരത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്.