കൃഷിയെ അറിയാന്‍ പാടത്തിറങ്ങി ബാലകൈരളി സംഘം
നെല്ലിനെയും വയലിനെയും അറിയുവാന്‍ വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയിലെ ബാലകൈരളി സംഘത്തില്‍പ്പെട്ട കുട്ടികള്‍ പാടത്തിറങ്ങി. വെള്ളമുണ്ട മാനംഞ്ചിറ പാടശേഖരത്തിലാണ് കുട്ടികള്‍ കൃഷിയെ മനസ്സിലാക്കാന്‍ രാവിലെ എത്തിയത്. നെല്‍ കര്‍ഷകരുമായി അനുഭവങ്ങള്‍ പങ്കിട്ടും പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞും കുട്ടികള്‍ കുട്ടി കര്‍ഷകരായി. ബാലകൈരളി ഭാരവാഹികളായ അഭിനവ് ദേവ്, അഥീനാ ശശി എന്നിവരുടെ നേതൃത്വത്തിലുള്ള കുട്ടികളും. ലൈബ്രറി ഭാരവാഹികളായ കെ.കെ ചന്ദ്രശേഖരന്‍, എം ശശി, സഹദേവന്‍ തുടങ്ങിയവരും കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കി.