ബത്തേരി എക്സൈസ് റേഞ്ചില്‍ ലഹരി മരുന്നുമായി ബന്ധപെട്ട് ഈ വര്‍ഷം എടുത്തത് 107 കേസുകള്‍. 2017 നേക്കാള്‍ 35 ലഹരിമരന്നു കേസുകളാണ് ഈ വര്‍ഷം കൂടിയത്. അതേസമയം അബ്കാരി കേസ്സുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ കുറുവുമാണ്.
കര്‍ണ്ണാട-തമിഴ്നാട് സംസ്ഥാനങ്ങളോട് ചേര്‍ന്നുകിടക്കുന്ന ബത്തേരി എക്സൈസ് റേഞ്ചിലാണ് മയക്കുമരുന്നുകേസുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 107 മയക്കുമരുന്നുകേസുകളാണ് ബത്തേരി റേഞ്ചില്‍ എടുത്തിരിക്കുന്നത്. ഇത് 2017ല്‍ 72ഉം 2016ല്‍ 28 കേസുകളുമാണ് എടുത്തിരിക്കുന്നത്. ഇത്തരം കേസ്സുകളില്‍ പെടുന്നത് 30 വയസ്സിനു താഴെയുള്ളവരുമാണെന്നാണ് എക്സൈസ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതില്‍ ഏറെയും വിദ്യാര്‍ത്ഥികളാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതേ സമയം അബ്കാരി കേസുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ കുറവുമാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 156 കേസുകളാണ് എടുത്തിരിക്കുന്നത്. ഇത് 2017ല്‍ 497ഉം 2016ല്‍ 366ഉം ആയിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഏറ്റവും അധികം ലഹരിമരുന്നുകള്‍ സംസ്ഥാനത്തേക്ക് എത്തുന്നത്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് വില്‍പന ഏറെയും നടക്കുന്നത്. വില്‍പ്പനക്കാരും ഉപഭോക്താക്കളും തമ്മില്‍ തിരിച്ചറിയുന്നതിനായി ചില ചിഹ്നങ്ങളും ഇവര്‍ ധരിക്കുന്നുണ്ട്. ഇത്തരക്കാരില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തണമെന്നുമാണ് എക്സൈസ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.