ശബരിമല വിഷയത്തില്‍ ബിജെപിയുടേത് കപടഭക്തിയെന്ന് കെ മുരളീധരന്‍ എം.എല്‍.എ

0

കല്‍പ്പറ്റ ശബരിമല വിഷയത്തില്‍ ബിജെപി യുടെത് കപടഭക്തി ആണെന്ന് കെ.പി.സി.സി പ്രചരണവിഭാഗം തലവന്‍ കെ മുരളീധരന്‍ എം.എല്‍.എ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും രാജ്യത്ത് സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ആസൂത്രണം ചെയ്യുകയാണ് ബി.ജെ.പി എന്നും മുരളീധരന്‍. കോണ്‍ഗ്രസിന്റെ 134-ാം ജന്മദിന പരിപാടികള്‍ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെന്ന ഏക ശിലാവിഗ്രഹമാണ് കേരളം ഭരിക്കുന്നതെന്നും പ്രളയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഒ.ആര്‍ കേളു, രാജു എബ്രഹാം, സജി ചെറിയാന്‍ തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലെ എം.എല്‍.എമാരെ സംസാരിക്കാന്‍ അനുവദിക്കാത്തത് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വനിതാമതില്‍ സര്‍ക്കാര്‍ ചിലവിലല്ലെന്ന് പറയുന്നുണ്ടെങ്കിലും പിആര്‍ ഡിയാണ് മതിലുമായി ബന്ധപ്പെട്ട് നോട്ടീസിറക്കിയത്. 2016-ല്‍ നിലവിലുള്ള ആചാരങ്ങള്‍ നിലനിര്‍ത്തണമെന്നാണ് യു ഡി എഫ് സര്‍ക്കാര്‍ അഫിഡവിറ്റ് നല്‍കിയത്. ഇത് തുടര്‍ന്ന് വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ തിരുത്തുകയാണുണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!