ബഫര്‍സോണ്‍ വിഷയത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ പ്രമേയം പസാക്കി. ബഫര്‍ സോണുമായി ബന്ധപ്പെട്ടുള്ള
വിവരങ്ങള്‍ ശേഖരിക്കുന്നതായി നേരിട്ടുള്ള സര്‍വ്വേ നടത്തണമെന്നും വനാതിര്‍ത്തിയില്‍ നിന്ന് വനത്തിനുള്ളിലേക്ക് ബഫര്‍സോണ്‍ നിശ്ചയിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയമാണ് പാസാക്കിയത്.അടിയന്തര നഗരസഭ കൗണ്‍സില്‍ വിളിച്ച് ചേര്‍ത്താണ് പ്രമേയം പാസാക്കിയത്.ബഫര്‍സോണുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയണ്‍മെന്റ് സെന്റെര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലും ഭൂപടത്തിലും വ്യാപകമായ ആശയകുഴപ്പവും അശാസ്ത്രിയതയും നിലനില്‍ക്കെയാണ് ബത്തേരി നഗരസഭ അടിയന്തര കൗണ്‍സില്‍ ചേര്‍ന്ന് പ്രമേയം പാസാക്കിയത്. ബഫര്‍ സോണുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതായി നേരിട്ടുള്ള സര്‍േവ്വ നടത്തണമെന്നും വനാതിര്‍ത്തിയില്‍ നിന്ന് വനത്തിനുള്ളിലേക്ക് ബഫര്‍സോണ്‍ നിശ്ചയിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയമാണ് പാസാക്കിയത്.നിലവിലെ റിപ്പോര്‍ട്ടും ഭൂപടവും പരിഗണിച്ചാല്‍ ബത്തേരി ടൗണ്‍ പുര്‍ണ്ണമായും പരിസ്ഥിതി ലേല മേഖലയില്‍ ഉള്‍പ്പെടും. കൂടാതെ നിലവിലെ റിപ്പോര്‍ട്ടിലും ഭൂപടത്തിലും വിടുകളും, വ്യാപാര – വാണിജ്യ സ്ഥാപനങ്ങള്‍ മഹാഭൂരിപക്ഷവും ഉള്‍പ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തിലാണ് അടിയന്തര പ്രമേയം പാസാക്കിയതെന്ന് നഗരസഭ ചെയര്‍മാന്‍ റ്റി കെ രമേഷ് പറഞ്ഞു.