തെറ്റ് റോഡ് കവര്‍ച്ച: രണ്ട് പേര്‍ കൂടി അറസ്റ്റില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി
തിരുനെല്ലി തെറ്റ് റോഡില്‍സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രികനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന പാലക്കാട് മാങ്കാവ് എടയാര്‍ സ്ട്രീറ്റ് രാമന്‍കുമരത്ത് വീട്ടില്‍ പ്രശാന്ത് (35), കോഴിക്കോട് ബംഗ്ലാദേശ് കോളനിയില്‍ ഒളിച്ചു താമസിക്കുകയായിരുന്ന കൊണ്ടോട്ടി പള്ളിപ്പടി അരൂര്‍ കെട്ടൊന്നില്‍ ഹൗസില്‍ ഷഫീഖ് (31) എന്നിവരെയൊണ് മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്‍ ഇന്നലെഅറസ്റ്റ് ചെയ്തത്.
ഒളിവില്‍ കഴിയുകയായിരുന്ന ഷഫീഖിനെ കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത് അതി സാഹസികമായാണ്. പോലീസിനെ കണ്ട ഉടനെ കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖിനെ നാട്ടുകാരുടെയും അഗ്‌നിരക്ഷാസേനയുടെയും സഹായത്തോടെയാണ് പോലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.