ഖാദി മേളയ്ക്ക് തുടക്കം

0

സര്‍വ്വോദയ പക്ഷാചരണത്തിന്റെ ഭാഗമായി ഖാദി മേള കല്‍പ്പറ്റ പള്ളി താഴെറോഡിലുള്ള കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഖാദി ഗ്രാമസൗഭാഗ്യയില്‍ ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു ഉദ്ഘാടനം ചെയ്തു.ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ സി.സുധാകരന്‍, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ എം.അനിത, ഷോറൂം മാനേജര്‍ ഇന്‍ചാര്‍ജ് പി. ദിലീപ് കുമാര്‍, ഷൈജു അബ്രഹാം, ബിനു. കെ.കെ, ജിബിന്‍. വി.പി, മുഹമ്മദ് ബഷീര്‍ .ടി, ബിജി കെ എം എന്നിവര്‍ സംസാരിച്ചു.

മേളയില്‍ ഖാദി ഷര്‍ട്ടിംഗ് , മസ്ലിന്‍ ഷര്‍ട്ടിംഗ് , മനില ഷര്‍ട്ടിംഗ്, റെഡിമേഡ്ഷര്‍ട്ടുകള്‍, കാവി മുണ്ടുകള്‍, ബെഡ് ഷീറ്റുകള്‍, വിവിധ ഇനം സാരികള്‍,ഉന്നകിടക്കകള്‍, തലയിണകള്‍, തേന്‍ വിവിധ ഇനം ഖാദി ഉല്‍പ്പന്നങ്ങളും മേളയില്‍ലഭ്യമാണ്. ഫെബ്രുവരി 9 മുതല്‍ 14 വരെയാണ് മേള. തുണിത്തരങ്ങള്‍ക്ക് 10% മുതല്‍ 30 % വരെ സര്‍ക്കാര്‍ റിബേറ്റും ലഭ്യമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!