എസ് എസ് എല്‍ സി പരീക്ഷാ ഫലം നാളെ

0

 

എസ് എസ് എല്‍ സിപരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാം.റോള്‍ നമ്പരും ജനനത്തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. വെബ്‌സൈറ്റില്‍ നിന്നും മാര്‍ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. ഈ വര്‍ഷം 2022 മാര്‍ച്ച് 31നും ഏപ്രില്‍ 29നും ഇടയില്‍ നടത്തിയ എസ്എസ്എല്‍സി പരീക്ഷ 4.26 ലക്ഷം വിദ്യാര്‍ഥികളാണ് എഴുതിയത്.എസ്എസ്എല്‍സി ഫലം ജൂണ്‍ 15നും പ്ലസ് ടു ഫലം 20നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍ കുട്ടി നേരത്തെ അറിയിച്ചിരുന്നു.ജൂണ്‍ 20ന് ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടന്ന പ്ലസ് ടു പരീക്ഷയില്‍ നാല് ലക്ഷം വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി.മുന്‍വര്‍ഷങ്ങളിലേതുപോലെ പത്ത് മണിയോടെ വൈബ്‌സൈറ്റില്‍ ഫലം ലഭ്യമാകുമെന്നാണ് സൂചന.മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്. 4,26,999 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതി. 2021ലെ എസ്.എസ്.എല്‍.സി പരീക്ഷാ വിജയശതമാനം 99.47 ശതമാനമായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!