കര്‍ഷക സംഘടനയായ കിഫയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും ഭൂപടത്തിലും അവ്യക്തത നിലനില്‍ക്കെ പൊതുജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം.നഗരസഭ ഹാളിലാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ 6 വരെയാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം.
ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയണ്‍മെന്റ് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും ഭൂപടത്തിലും ജനവാസകേന്ദ്രങ്ങളെ കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളെ സഹായിക്കാനായി കര്‍ഷകസംഘടനയായ കിഫ ബത്തേരിയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്.നഗരസഭ ഹാളിലാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ 6 വരെയാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം.കര്‍ഷകരുടെ ഭൂമി ബഫര്‍ സോണില്‍പ്പെട്ടിട്ടുണ്ടേ എന്നറിയാനും ഇതുസംബന്ധിച്ച ആക്ഷേപങ്ങള്‍ നല്‍കാനും കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതെന്ന് കിഫ പി ആര്‍ ഒ പോള്‍ മാത്യൂസ് പറഞ്ഞു, ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ഇവിടെ നിന്ന് ആവശ്യമായ സേവനം ലഭിക്കും