ബത്തേരി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം. മാനന്തവാടിയിലെ ജില്ലാആശുപത്രിയെ മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തി ഒരു വര്‍ഷമാവാറായിട്ടും വയനാട്ടില്‍ ജില്ലാ ആശുപത്രി ഇല്ലാത്തതാണ് ഈ ആവശ്യം ശക്തമാകാന്‍ കാരണം.ഒരു വര്‍ഷം പിന്നിടുമ്പോളും ജില്ലാആശുപത്രിയില്ലാതെയാണ് വയനാട് ജില്ല മുന്നോട്ട് പോകുന്നത്
എല്ലാ ഭൗതിക സൗകര്യങ്ങളുമുള്ള ബത്തേരി എന്തുകൊണ്ടും ജില്ലാആശുപത്രിയാക്കാന്‍ അനുയോജ്യമാണന്നുമാണ് അഭിപ്രായം ഉയരുന്നത്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മാനന്തവാടി ജില്ലാആശുപത്രിയെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തിയത്. ഇതോടെ വയനാട്ടില്‍ ജില്ലാ ആശുപത്രി ഇല്ലാതായി. ്. ഈ സാഹചര്യത്തിലാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നത്.
നിലവില്‍ ഒരു ജില്ലാ ആശുപത്രിക്ക് വേണ്ട എല്ലാഭൗതിക സൗകര്യങ്ങളും ഇവിടെയുണ്ട്. ആവശ്യത്തിന് കെട്ടിടങ്ങളും അനുബന്ധ യൂണിറ്റുകളും താലൂക്ക് ആശുപത്രിയിലുണ്ട്. ആവശ്യത്തിന് ഡോക്ടര്‍മാരെയും, നഴ്സിംങ് ജീവനക്കാരെയും കൂടി നിയോഗിച്ചാല്‍ വളരെപെട്ടന്ന് ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം ഇവിടെ നടത്താനാവും. ഇതിനുപുറമെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാംമെന്നതും ഈ ആശുപത്രിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.