ബഫര്‍ സോണ്‍ വിഷയത്തില്‍ ആശങ്ക വേണ്ടന്ന് പി. ഗഗാറിന്‍

0

ബഫര്‍ സോണ്‍ വിഷയത്തില്‍ ആശങ്ക വേണ്ടന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍.ജനവാസ മേഖലകളെ ഒരു കാരണവശാലും ബഫര്‍ സോണ്‍ പരിധിയില്‍ പെടുത്തില്ലന്നും,ആശങ്കക്ക് ഇടയാക്കുന്ന ചില മാധ്യമ വാര്‍ത്തകളും,സംഘടനകളുടെ പ്രചരണവും അടിസ്ഥാനരഹിതമാണന്നും ഗഗാറിന്‍ വയനാട് വിഷനോട് പറഞ്ഞു.വയനാട് ജില്ലയിലെ മുന്‍സിപാലിറ്റിയടക്കം 12 പഞ്ചായത്തുകളെ ബഫര്‍ സോണ്‍ പരിധിയില്‍ പെടുത്തിയെന്ന തരത്തില്‍ വരുന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.വയനാട് ജില്ലയിലെ മുന്‍സിപാലിറ്റിയടക്കം 12 പഞ്ചായത്തുകളെ ബഫര്‍ സോണ്‍ പരിധിയില്‍ പെടുത്തിയെന്ന തരത്തില്‍ വരുന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ് സര്‍വ്വേ അന്തിമമായി പ്രഖ്യാപിക്കപെട്ടിട്ടില്ല.ബഫര്‍ സോണ്‍ വിഷയത്തില്‍ കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളെ ഒരു കാരണവശാലും ബഫര്‍ സോണ്‍ പരിധി അനുവദിക്കില്ല . തെറ്റായ സര്‍വ്വേ സര്‍ക്കാര്‍ അംഗികരിക്കില്ലന്നും . ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും ഗഗാറിന്‍ പറഞ്ഞു.ചില സംഘടനകള്‍ വ്യാജ പ്രചരണങ്ങള്‍ അഴിച്ചു വിടുകയാണ്.സിപിഎം ഉം ഇടത് പക്ഷ ജനാധിപത്യ മുന്നണി സംവിധാനവും ജില്ലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്,ഇടത് പക്ഷ മുന്നണി തീരുമാനപ്രകാരം വയനാട് ജില്ലയിലെ ജനവാസ കേന്ദ്രങ്ങള്‍ ഒരു കാരണവശാലും ബഫര്‍സോണ്‍ പരിധിയില്‍ വരില്ലന്ന് ഉറപ്പിച്ചു പറയുന്നുവെന്നും ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു .

 

Leave A Reply

Your email address will not be published.

error: Content is protected !!