തുപ്പിയാല്‍ കര്‍ശന നടപടി

0

 

ബത്തേരി ടൗണില്‍ തുപ്പിയാല്‍ കര്‍ശന നടപടിയുമായി നഗരസഭ. ടൗണില്‍ തുപ്പുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായി നഗരസഭാ ആരോഗ്യ വിഭാഗത്തിനെയും, ഷാഡോ പോലീസ്നെയും ചുമതല പെടുത്തി. പൊതുജനം സഹകരിക്കണമെന്ന് നഗരസഭ.നഗര സൗന്ദര്യവും, ശുചീത്വവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നഗരത്തില്‍ തുപ്പുന്നതും, മലമൂത്ര വിസര്‍ജനം ചെയുന്നവരെയും കണ്ടെത്തി കേരള മുനിസിപ്പല്‍ ആക്ട് 341പ്രകാരം പിഴ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കാനും നഗരസഭ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി ടൗണില്‍ ആരോഗ്യ വിഭാഗവും, ഷാഡോ പോലീസും പരിശോധന ആരംഭിച്ചിട്ടുണ്ട്. മുറുക്കാന്‍ കടകള്‍ക്ക് മുന്നില്‍ മുറുക്കിതുപ്പുന്നതിനു അവരവരുടെ ചിലവില്‍ തുപ്പിന്നതിന് സംവിധാനം കണ്ടെത്തുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം മുറുക്കാന്‍ കടകളുടെ ലൈസന്‍സ് റദ്ധ് ചെയുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് നഗരസഭയുടെ തീരുമാനം. നമ്മുടെ നഗരം പൂക്കളുടെയും,ശുചിത്വത്തിന്റെയും,സന്തോഷത്തിന്റെയും നഗരമാണ്. ഇത് കാത്തു സൂക്ഷിക്കാന്‍ എല്ലാവരോടും നഗരസഭയോടൊപ്പം ചേര്‍ന്നു നില്‍ക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!