കാട്ടാന കൂട്ടം നെല്‍കൃഷി നശിപ്പിച്ചു

0

നൂല്‍പ്പുഴ കുണ്ടൂര്‍ വനഗ്രാമത്തിലെ ദാമോദരന്‍, ജായേഷ് എന്നിവരുടെ നെല്‍കൃഷിയാണ് കഴിഞ്ഞദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാനകള്‍ നശിപ്പിച്ചത്. ഫെന്‍സിങ് സ്ഥാപിച്ച് കാവലിരുന്നിട്ടും രക്ഷയില്ലെന്നും കര്‍ഷകര്‍. വിളവെടുക്കാന്‍ പാകമായ നെല്‍ച്ചെടികള്‍ ചവിട്ടിയും തിന്നുമാണ് നശിപ്പിച്ചിരിക്കുന്നത്. കര്‍ഷകര്‍ സ്വന്തം നിലയില്‍ കൃഷിയടത്തിനുചുറ്റും സ്ഥാപിച്ച ഫെന്‍സിങും തൂക്കൂവേലിയും തകര്‍ത്താണ് കാട്ടാനകള്‍ വയലില്‍ ഇറങ്ങുന്നത്.

ഇതിനുപുറമെ തീകൂട്ടി ഏറുമാടത്തില്‍ കാവല്‍ ഇരുന്നിട്ടും രക്ഷയില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. വയലില്‍ ഇറ്ങ്ങുന്ന കാട്ടാനകളെ തുരത്താന്‍ ശ്രമിച്ചാലും പിന്തിരിയാറില്ലന്നും കര്‍ഷകര്‍ പറയുന്നു.പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ നെല്ല് നശിച്ചതോടെ വന്‍സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!