എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

0

 

പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍ മനോജും സംഘവും ദേവര്‍ഗദ്ധയില്‍ നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശി നെബിന്‍, മരക്കടവ് സ്വദേശി ആല്‍ബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 0.470 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. എസ്.ഐ കെ.വി ബെന്നി, സി പി ഒ മാരായ ദേവജിത്, അബ്ദുള്‍ നാസര്‍, പ്രജീഷ്, അയ്യപ്പന്‍, പ്രവീണ്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!