5 വയസുകാരന് മര്‍ദ്ദനമേറ്റ സംഭവം ;ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു

0

സുല്‍ത്താന്‍ബത്തേരിയില്‍ അഞ്ച് വയസുകാരന് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍.പോലീസിനോടും ജില്ലാ ശിശു സംരക്ഷണ ഓഫീസററോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുട്ടിയുടെപിതാവിനെതിരെ പോലീസ് കേസെടുത്തു.ബത്തേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കര്‍ണ്ണാടക സ്വദേശികളായ ദമ്പതികളുടെ മകനാണ് മര്‍ദ്ദനമേറ്റത്.കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പോലീസ് സാഹചര്യ തെളിവുകളും കുട്ടിയുടെ ശരീരത്തിലെ പരിക്കുകളും ബോധ്യപ്പെട്ടാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിലെ 75 പ്രകാരം കുട്ടികള്‍ കെതിരെയുള്ള അതിക്രമ നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.എന്നാല്‍ പിതാവ് കുട്ടിയെ തല്ലി എന്നത് ശരിയാണെന്നും എന്നാല്‍ കുട്ടിയെ പൊള്ളിച്ചിട്ടില്ലെന്നും ദേഹത്ത് പൊള്ളലേറ്റത് കറിവീണാണന്നുമാണ് കുട്ടിയുടെ മാതാവ് പറയുന്നത്.മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നതായി പറയുന്നത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നിലവിലെ മുറിവുകള്‍ക്ക് മരുന്നുകള്‍ നല്‍കിയാതായും മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നിലവിലില്ലെന്നും ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. .ആശുപത്രി അധികൃതര്‍ സംഭവം പൊലിസില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.

 

Leave A Reply

Your email address will not be published.

error: Content is protected !!