കാട്ടാനയുടെ താണ്ഡവം പട്ടാപകല്‍ വീട് ആക്രമിച്ചു

0

തിരുനെല്ലി പഞ്ചായത്തിലെ പാല്‍വെളിച്ചം പൂത്തല്ലൂര്‍ പി.എന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ വീടിന് നേരെയാണ് പത്തരയോടെ കാട്ടാനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീടിനു നേരെ പാഞ്ഞടുത്ത ആന മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ ഭാഗികമായി തകര്‍ത്തു.

വീടിന്റെ നേരെയും ആക്രമണമുണ്ടായി.വീടിന്റെ വരാന്തയിലെ ഊഞ്ഞാലും മറ്റ് വീട്ടുപകരണങ്ങളും തകര്‍ക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ആനയുടെ മുന്നില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴക്കാണ്.വീട്ടുകാരുടെ ഭയന്നുള്ള അലര്‍ച്ചയില്‍ ആന പിന്‍വാങ്ങി.

പയ്യംപള്ളി മുട്ടന്‍ കരയിലെ ആക്രമണങ്ങള്‍ക്ക് ശേഷമാണ് ആന പാല്‍ വെളിച്ചത്തും ആക്രമണം നടത്തിയത്.തൃശ്ശിലേരി ഫോറസ്റ്റര്‍ കെ.രതിഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ വനപാലക സംഘം ആനയെ വനത്തിലേക്ക് തുരത്തി.ബേഗൂര്‍ റെയ്ഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!