കാഴ്ചക്കാരുടെ മനംകവര്‍ന്ന് ബത്തേരിയില്‍ ഓണം വാരാഘോഷം. സംസ്ഥാന വിനോദ സഞ്ചാരവകുപ്പും, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ജില്ലാഭരണകൂടം സംയുക്തമായി ത്രിതലപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിച്ചത്. ബാംസുരി, കൂടിയാട്ടം, നാടന്‍പാട്ടുകള്‍ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു.ഓണംവാരാഘോഷത്തിന്റെ ഭാഗമായി ടൗണ്‍ഹാളിലാണ് കാഴ്ചക്കാരുടെ മനംകവരുന്ന പരിപാടികള്‍ സംഘിടിപ്പിച്ചത്.
സംസ്ഥാന വിനോദസഞ്ചാരവകുപ്പും, ജില്ലാടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ജില്ലാഭരണകൂടവും സംയുകത്മായി ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സി വി പ്രശാന്തും, ഷാഹിന്‍ പി നാസറും ഒരുക്കിയ ബാംസുരി സംഗീതത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരികളായ കലാമണ്ഡലം പി എസ് അമൃതയും, എം ബി ശ്രീലക്ഷ്മിയും അവതരിപ്പിച്ച കൂടിയാട്ടവും, ഉണര്‍വ് നാടന്‍കലാകേന്ദ്രവും നാടന്‍പാട്ടും കാണികളുടെ മനംകവര്‍ന്നു. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കുള്ള വിവിധ കലാകായിക മത്സരങ്ങളും, പൂക്കളമത്സരവും, വടംവലിയും സംഘടിപ്പിച്ചു.