ഖത്തര്‍ ലോകകപ്പിലെ വിസ്മയങ്ങള്‍ അവസാനിക്കുന്നില്ല. സ്വപ്ന തുല്യമായ പോരാട്ടത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ ചരിത്രമെഴുതി. ഇതാദ്യമായാണ് മൊറോക്കോ ലോകകപ്പിന്റെ സെമിയിലെത്തുന്നത്. 42ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിറിയുടെതാണ് വിജയഗോള്‍.
പന്തടക്കത്തിലും പാസിങ്ങിലും ആദ്യഘട്ടത്തില്‍ പോര്‍ച്ചുഗല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ക്രമേണ മത്സരത്തിന്റെ നിയന്ത്രണം മൊറോക്കോയുടെ കൈകളിലായി. ഇരുടീമുകളും ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല.
ആദ്യപകുതിയില്‍ പരിശീലകന്‍ സാന്റോസ് റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയതും തോല്‍വിക്ക് കാരണമായെന്നാണ് ആരാധകപക്ഷം. ആദ്യഗോളടിച്ച് പോര്‍ച്ചുഗല്‍ മനോഹരമായ മറ്റൊരു നീക്കം നടത്തിയെങ്കിലും ഭാഗ്യം മൊറോക്കയ്ക്കൊപ്പമായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഷോട്ട് മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവിനെ മറികടന്നെങ്കിലും ക്രോസ് ബാറില്‍ത്തട്ടി തെറിച്ചു. മത്സരത്തില്‍ ഗോള്‍ എന്നുറപ്പിച്ച നിരവധി ഷോട്ടുകള്‍ തടഞ്ഞിട്ട് യാസിന്‍ മൊറോക്കോയുടെ രക്ഷകനായി.