ആര്‍എംഎസ്എ ഫൈവ് കോഡിനേറ്റീവ് കമ്മിറ്റി പ്രവര്‍ത്തകരെ ആദരിച്ച് വയനാട് വിഷന്‍
ആര്‍എംഎസ്എ ഫൈവ് കോഡിനേറ്റീവ് കമ്മിറ്റി പ്രവര്‍ത്തകരെ ആദരിച്ച് വയനാട് വിഷന്‍ ജില്ലാ കലോത്സവ നഗരിയില്‍ ആദരിച്ചു.2012ല്‍ ജില്ലയിലെ 5 സ്‌കൂളുകള്‍ ഹൈസ്‌കൂള്‍ ആയി അപ്‌ഗ്രേഡ് ചെയ്യുകയും.എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം കൊയ്യുന്ന സ്‌കൂളുകളാക്കി മാറ്റാന്‍ മുമ്പില്‍ നിന്ന ആളുകളെയാണ് ആദരിച്ചത്.2012ല്‍ വയനാട് ജില്ലയിലെ തേറ്റമല പുളിഞ്ഞാല്‍, കുറുംബാല, ബീനാച്ചി റിപ്പണ്‍,എന്നീ സ്‌കൂളുകള്‍ആര്‍എംഎസ്എ പദ്ധതിയില്‍ ഉള്‍പെടുത്തി ഹൈസ്‌കൂള്‍ ആയി അപ്‌ഗ്രേഡ് ചെയ്യുകയും ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു എന്നാല്‍ കേന്ദ്രഗവ: മെന്റ് തള്ളിയതിനാല്‍ ബുദ്ധിമുട്ടിലായി പിന്നീട് കേരള ഗവ: കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന്.ആര്‍എംഎസ്എഫൈവ് കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും. അംഗീകാരം വാങ്ങിയെടുക്കുകയും ചെയ്തു.ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, ജനറല്‍ കണ്‍വീനര്‍ കേളോത്ത് അബ്ദുള്ള, ട്രഷറര്‍ ആനത്താന്‍ ഇബ്രാഹിം,ജോയിന്‍ കണ്‍വീനര്‍ ഉസ്മാന്‍ കാഞ്ഞായി, കോഡിനേറ്റര്‍മാരായ അസീസ് റിപ്പണ്‍,സിപി മൊയ്തു ഹാജി എന്നീ വ്യക്തികള്‍ക്കാണ് കലോത്സവ സമാപന സമ്മേളന വേദിയില്‍ ജില്ലാ കളക്ടര്‍ എ ഗീത വയനാട് വിഷന്റെ സ്‌നേഹോപഹാരം കൈമാറിയത്.