ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ

0

 

സി.പി.എം കല്‍പ്പറ്റ ഏരിയ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ഇതോടനുബന്ധിച്ച് പ്രകടനവും പൊതുയോഗവും വിവിധ കലാപരിപാടികളും ഉണ്ടാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കല്‍പ്പറ്റ പള്ളിത്താഴെ റോഡിലാണ് സി.പി.എം. കല്‍പ്പറ്റ ഏരിയ കമ്മിറ്റിക്ക് പുതുതായി ഓഫീസ് നിര്‍മ്മിച്ചത്.വാര്‍ത്താസമ്മേളനത്തില്‍ ഏരിയ സെക്രട്ടറി വി.ഹാരിസ്, പി.എം. സന്തോഷ് കുമാര്‍, എം.ഡി.സെബാസ്റ്റ്യന്‍, പി.സി.ഹരിദാസ്, പി.ആര്‍.നിര്‍മ്മല എന്നിവര്‍ പങ്കെടുത്തു.

ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ചാത്തോത്ത് അമ്മദ് സ്മാരക ഓഫീസ് കെട്ടിട ഉദ്ഘാടനം നിര്‍വ്വഹിക്കും. പി. എ. മുഹമ്മദ് സ്മാരക ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ടീച്ചറും നിര്‍വ്വഹിക്കും.പി. എ. മുഹമ്മദിന്റെ ഫോട്ടോ അനാച്ഛാദനം സി.കെ.ശശീന്ദ്രനും ഡിജിറ്റല്‍ ലൈബ്രറി സ്വിച്ച് ഓണ്‍ ഒ.ആര്‍.കേളു എം.എല്‍.എയും നിര്‍വ്വഹിക്കും. തുടര്‍ന്ന് പ്രകടനം പൊതു സമ്മേളനം എന്നിവയും ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ നാടപ്പാട്ട് തിറയാട്ടവും ഉണ്ടാകും.വാര്‍ത്താസമ്മേളനത്തില്‍ ഏരിയ സെക്രട്ടറി വി.ഹാരിസ്, പി.എം. സന്തോഷ് കുമാര്‍, എം.ഡി.സെബാസ്റ്റ്യന്‍, പി.സി.ഹരിദാസ്, പി.ആര്‍.നിര്‍മ്മല എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!