കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ ക്യുആര്‍ (ക്വിക് റെസ് പോണ്‍സ്) കോഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവും ഉത്തരവിലുണ്ട്. ആരാധ നാലയങ്ങളി ലും വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും പങ്കെടുക്കേണ്ടവരുടെ പരമാവ ധി എണ്ണം നിജപ്പെടുത്തിയിട്ടുമുണ്ട്.അടച്ചിട്ട ഹാളുകളില്‍ 75 പേര്‍ക്കും പുറത്തു നടക്കുന്ന ചടങ്ങുകളില്‍ 150 പേര്‍ക്കും പങ്കെടുക്കാം.ഇതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ അവര്‍ 24 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസി ആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായവരോ 2 ഡോസ് വാക്‌സീന്‍ സ്വീക രിച്ചവരോ ആയിരിക്കണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
- covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ Event Register എന്ന ടാബ് തുറക്കുക.
- മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുക. സ്‌ക്രീനില്‍ കാണുന്ന അക്കങ്ങള്‍ (ക്യാപ്ച കോഡ്) നല്‍കുക. തുടര്‍ന്ന് ഫോണില്‍ എസ്എംഎസ് ആയി എത്തുന്ന വണ്‍ ടൈം പാസ്‌വേഡും (ഒടിപി) നല്‍കി ്‌ലൃശള്യ ചെയ്യുക.
- ഏതു തരം ചടങ്ങ്, വിലാസം, ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ്, തീയതി, സമയം എന്നിവ ടൈപ്പ് ചെയ്യുക. ഇതിനു പുറമേ ഒരു യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
- ഏതു തരം ചടങ്ങ്, വിലാസം, ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ്, തീയതി, സമയം എന്നിവ ടൈപ്പ് ചെയ്യുക. ഇതിനു പുറമേ ഒരു യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
- ക്യുആര്‍ കോഡ് പ്രിന്റ് ചെയ്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം.
- ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ അവരവരുടെ ഫോണിലെ ക്യുആര്‍ കോഡ് സ്‌കാനര്‍ (ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഒട്ടേറെ ക്യുആര്‍ കോഡ് സ്‌കാനര്‍ ആപ്പുകള്‍ ലഭ്യമാണ്) തുറന്ന് ഈ കോഡ് സ്‌കാന്‍ ചെയ്യണം. തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ പങ്കെടുക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ നല്‍കണം.