സുല്‍ത്താന്‍ബത്തേരിയില്‍ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന മൈസൂരു ഉദയഗിരി സ്വദേശികളായ പ്രീതം – ദേവീ ദമ്പതികളുടെ മകനാണ് ക്രൂരമര്‍ദ്ധനവും പൊളളലുമേറ്റത്. ജനനേന്ദ്രിയത്തിലടക്കം പൊള്ളലേറ്റ കുട്ടി സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കഴുത്തിലും വയറിലും, കാലിലും കൈയ്യിലും അടികൊണ്ട പാടുകളുണ്ട്. ഇന്ന് രാവിലെ കുട്ടിയെ മാതാവ് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ കഴുത്തിലെ പാടുകള്‍ കണ്ട് പരിശോധിച്ചപ്പോഴാണ് ദേഹത്ത് അടിയേറ്റതും പൊള്ളലേറ്റതുമായ പാടുകള്‍ കണ്ടതെന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച പൊതുപ്രവര്‍ത്തകനായ മുഹമ്മദ് അസ്ലം പറഞ്ഞു.കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റത് കറിവീണാണന്നും പൊള്ളിച്ചതല്ലെന്നും മാതാവ് ദേവീ പറഞ്ഞു.ഇന്ന് രാവിലെ കുട്ടിയെ മാതാവ് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ കഴുത്തിലെ പാടുകള്‍ കണ്ട് പരിശോധിച്ചപ്പോഴാണ് ദേഹത്ത് അടിയേറ്റതും പൊള്ളലേറ്റതുമായ പാടുകള്‍ കണ്ടതെന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച പൊതുപ്രവര്‍ത്തകനായ മുഹമ്മദ് അസ്ലം പറഞ്ഞു. പിതാവാണ് മര്‍ദ്ധിച്ചതെന്നാണ് ആരോപണം. മോശം വാക്ക് ഉപയോഗിച്ചതിനാണ് കുട്ടിയെ പിതാവ് മര്‍ദ്ധിച്ചതെന്നാണ് മാതാവ് പറയുന്നത്. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റത് കറിവീണാണന്നും പൊള്ളിച്ചതല്ലെന്നും മാതാവ് ദേവീ പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നതായി പറയുന്നത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നിലവിലെ മുറിവുകള്‍ക്ക് മരുന്നുകള്‍ നല്‍കിയാതായും മറ്റ് ആരോഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ലന്ന് ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. കുട്ടിയുടെ പിതാവ് പ്രീതം പെയിന്റിങ് തൊഴിലാളിയാണ്.ആശുപത്രി അധികൃതര്‍ സംഭവം പൊലിസില്‍ അറിയിച്ചിട്ടുണ്ട്.