കേരളത്തില്‍ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്.ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്.പുതുചേരി മുതല്‍ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല.തമിഴ്‌നാട്ടിലെ തീരമേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്.65 കിലോമീറ്റര് വേഗതയിലാണ് കാറ്റു വീശുന്നത്.വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് കാറ്റിന്റെ സഞ്ചാര. വൈകിട്ടോടെ ന്യുനമര്‍ദം ആയി ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത.