സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടി
മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടി.ആരോപണ വിധേയയായ ജൂനിയര്‍ സുപ്രണ്ട് അജിത കുമാരി നിര്‍ബന്ധിത അവധിയില്‍ പോകണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക നടപടി.ജോലി സംബന്ധമായി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പി രാജിവിന്റെ നേതൃത്വത്തില്‍ മാനന്തവാടി സബ്ബ് ആര്‍ടി ഓഫിസില്‍ അന്വേഷണം തുടങ്ങി.
സിന്ധുവിന്റെ ആത്മഹത്യാ കുറിപ്പില്‍ പേരെടുത്തു പറഞ്ഞ ആളുകളിലൊരാളായ അജിത കുമാരിക്കെതിരെയാണ് വകുപ്പുതല നടപടി. ജോലി സംബന്ധമായി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ ഓഫീസിലെ ഉന്നതോദ്യോഗസ്ഥരടക്കമുള്ളവരില്‍ നിന്നേല്‍ക്കേണ്ടി വന്ന മാനസിക പീഡനമാണ് സിന്ധുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതിനല്‍കിയിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സിന്ധു നേരില്‍ കണ്ട് പരാതി പറഞ്ഞിരുന്നതായി വയനാട് ഞഠഛ ഇ മോഹന്‍ദാസും വ്യക്തമാക്കി. സിന്ധുവിന്റെ മരണത്തില്‍ ഗതാഗത മന്ത്രി ഗതാഗത കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണയക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി രാജീവ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷം കുറ്റക്കാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുതല നടപടികളുണ്ടാകും. സിന്ധുവിന്റെ മരണത്തില്‍ നീതി തേടി വിവിധ രഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇന്നലെ സബ് ആര്‍ ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.