എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിയുള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ച എംഎസ്എഫ് – കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി.
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം കല്‍പ്പറ്റ നഗരം ചുറ്റി പിണങ്ങോട് ജംഗ്ഷനില്‍ അവസാനിച്ചു. പ്രതിഷേധ യോഗത്തില്‍ ജോയല്‍ ജോസഫ് അധ്യക്ഷനായിരുന്നു. വന്‍ പോലീസ് സൂരക്ഷയിലാണ് പ്രകടനം നടന്നത്
ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹസന്‍ മുബാറക് , ജിഷ്ണു ഷാജി ,ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.