ജില്ലാ സ്‌കൂള്‍ കലോത്സവം വയനാട് വിഷന്റെ വീഡിയോ ഗാനം പ്രകാശനം ചെയ്തു
മാനന്തവാടിയില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം വയനാട് വിഷന്‍ ഒരുക്കുന്ന വീഡിയോ ഗാനം കളിയാട്ടം പ്രകാശനം ചെയ്തു.
മാനന്തവാടി പ്രസ്സ് ക്ലബ്ബില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ശശി പ്രഭ നഗരസഭ ചെയര്‍പേഴ്‌സന് നല്‍കി പ്രകാശനം ചെയ്തു. വയനാട് വിഷന്‍ എം.ഡി പി.എം. ഏലിയാസ് ഗാനത്തെ കുറിച്ച് വിശദീകരിച്ചു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വിപിന്‍ വേണുഗോപാല്‍, പി വി.എസ് മൂസ, കൗണ്‍സിലര്‍മാരായ പി.വി.ജോര്‍ജ്, മാര്‍ഗ്ഗരറ്റ് തോമസ്, പ്രസ്സ് കബ്ബ് പ്രസിഡന്റ് അബ്ദുളള പള്ളിയാല്‍, സെക്രട്ടറി പടയന്‍ ലത്തീഫ്, ചാനല്‍ ഡയറക്ടര്‍മാരായ ബിജു ജോസ്, തങ്കച്ചന്‍ പുളിഞ്ഞാല്‍, സി.ഒ.എ. പ്രതിനിധികളായ വിനീഷ് തോണിച്ചാല്‍, അഷറഫ് പിലാക്കാവ് തുടങ്ങിയവര്‍ പങ്കെടുത്തു. ഗാനരചന ഷീമ മഞ്ചാന്‍,സംഗീതം ബിജു മാനന്തവാടി ,ആലാപനം രഞ്ജിത് രാമചന്ദ്രന്‍, മാനന്തവാടി പ്രിയരാഗം റെക്കോഡിംഗ് സ്റ്റുഡിയോയില്‍ നിന്നും എഡിറ്റ് ചെയ്ത ഗാനത്തില്‍ സൗണ്ട് എന്‍ജീനിയര്‍ അതുല്‍ വിനോദ്,എഡിറ്റിങ് സഞ്ജയ് ശങ്കരനാരായണന്‍,ക്യാമറ അനീഷ് നിള എന്നിവരാണ്.