സെപ്തംബര്‍ 9 വരെ ബാങ്കുകളില്‍ സമയക്രമീകരണം

0

കോവിഡ് വ്യാപനവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് തിങ്കളാഴ്ചമുതല്‍ ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി. സെപ്തംബര്‍ 9 വരെ നിയന്ത്രണം തുടരും.സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം.

നിയന്ത്രണം ഇങ്ങനെ
0,1,2,3 എന്നീ അക്കങ്ങളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 മണിവരെ
4,5,6,7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ക്ക് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ
8,9 എന്നീ അക്കങ്ങളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ വൈകിട്ട് നാലുമണി വരെ ബാങ്കുകളില്‍ എത്താം.

വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. അടുത്തമാസം ഒമ്പത് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!