ആധാര്‍ യഥാര്‍ഥമെന്ന് ഉറപ്പാക്കണം: അതോറിറ്റി

0

ആധാര്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതിനു മുന്‍പ് യഥാര്‍ഥമാണോയെന്നു പരിശോധിച്ച് ഉറപ്പാക്കണമെന്ന് ആധാര്‍ അതോറിറ്റിയുടെ (യുഐഡിഎഐ) നിര്‍ദേശം. നേരിട്ടോ ഇലക്ട്രോണിക് രീതിയിലോ ആധാര്‍ സ്വീകരിക്കുമ്പോള്‍ വെരിഫൈ ചെയ്യണം.

രണ്ടു രീതിയില്‍ പരിശോധിക്കാം

1) എംആധാര്‍ (m-Aadhaar) മൊബൈല്‍ ആപ്പില്‍ വെരിഫൈ ആധാര്‍ എന്ന ഓപ്ഷനില്‍ പോയി പരിശോധിക്കേണ്ട ആധാര്‍ നല്‍കി സബ്മിറ്റ് ചെയ്യുക. യഥാര്‍ഥമെങ്കില്‍ Dear resident, This Aadhaar number is active എന്ന് കാണിക്കും. ഒപ്പം ഏകദേശ പ്രായം, ജെന്‍ഡര്‍, സംസ്ഥാനം, മൊബൈല്‍ നമ്പറിന്റെ അവസാന 3 അക്കം എന്നിവ കാണാം. ഇതും ഒത്തുനോക്കാം.

2) എംആധാര്‍ ആപ്പില്‍ ക്യുആര്‍ കോഡ് സ്‌കാനര്‍ എന്ന ഓപ്ഷന്‍ തുറന്ന് പരിശോധിക്കേണ്ട ആധാറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. യഥാര്‍ഥമെങ്കില്‍ Aadhaar Data Verified എന്ന് കാണിക്കും. പേരും ജനനത്തീയതി അടക്കമുള്ള വിവരങ്ങളും കാണാം. ഇമെയില്‍ വിലാസം വെരിഫൈ ചെയ്യാനും കഴിയും.

 

Leave A Reply

Your email address will not be published.

error: Content is protected !!