തണുപ്പ് കാലത്തെ ചര്‍മ്മ പ്രശ്‌നങ്ങള്‍: വരണ്ട ചര്‍മ്മത്തിന് ഇനി ഗുഡ് ബൈ

0

മഞ്ഞുകാലത്ത് ഒരു ചര്‍മ്മ പ്രശ്‌നം പോലും അനുഭവിക്കാത്തവര്‍ കുറവായിരിക്കും. ചുണ്ട് പൊട്ടുന്നത് മുതല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച വരെ അതില്‍ ഉള്‍പ്പെടും. ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് പ്രകൃതിദത്തമായി തന്നെ പരിഹരിക്കാവുന്നതാണ്.ശൈത്യകാലം ആരംഭിക്കുമ്പോള്‍ തന്നെ നമ്മുടെ ചര്‍മ്മം കൂടുതല്‍ വരണ്ടതും പൊട്ടിപ്പോകുന്നതും ഒക്കെയായി അനുഭവപ്പെടാന്‍ തുടങ്ങും. ചുണ്ടുകളില്‍ ഉണ്ടാക്കുന്ന ചൊറിച്ചില്‍ മുതല്‍ കാല്‍പ്പാദങ്ങളിലെ വിണ്ടു കീറലുകള്‍ വരെ നമ്മെ അലോസരപ്പെടുത്തും. ചര്‍മത്തിലുണ്ടാകുന്ന ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ എല്ലാ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നത് സാധാരണമാണ്. എങ്കില്‍ കൂടി ശരിയായ പരിചരണം നല്‍കികൊണ്ട് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തി മോയ്‌സ്ച്ചുറൈസ് ചെയ്ത് സംരക്ഷിക്കുകയാണെങ്കില്‍ ഇത്തരം ചര്‍മ്മരോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സ്വയം പരിരക്ഷ നേടിയെടുക്കാന്‍ സാധിക്കും.ആരോഗ്യകരമായ ഒരു ചര്‍മ്മ സ്ഥിതിക്ക് ശൈത്യകാല പരിചരണം ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ഈ നാളുകളില്‍ സൗന്ദര്യ പരിപാലനം ദിനചര്യയായി പിന്തുടരുന്നത് വഴി വരള്‍ച്ചയെ തടഞ്ഞു നിര്‍ത്താന്‍ കഴിയും. മഞ്ഞുകാലത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരവധി ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കാര്യങ്ങളാണ്.
വരണ്ട ചര്‍മ്മത്തിന് പ്രതിവിധി; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

കുളിക്കുമ്പോള്‍

? ശൈത്യകാലങ്ങളില്‍ ചൂടു കൂടുതലുള്ള വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കുക. പകരമായി തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോഗിക്കാം. ചൂടുവെള്ളം നിങ്ങളുടെ ശരീരത്തിലെ അത്യാവശ്യ മോയ്‌സ്ച്വുറൈസറുകളെ നീക്കം ചെയ്യാന്‍ കാരണമാകുന്നു. അതിനാല്‍, നിങ്ങള്‍ കുളിക്കുന്ന സമയം പരമാവധി 10 മിനിറ്റായി പരിമിതപ്പെടുത്തേണ്ടതും ദിവസത്തില്‍ ഒന്നിലധികം തവണ കുളിക്കാതിരിക്കുന്നതുമെല്ലാം വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.
? ചര്‍മ്മത്തെ മികച്ച രീതിയില്‍ മോയ്സ്ച്ചുറൈസ് ചെയ്യുന്ന പ്രകൃതിദത്തമായ ബോഡി വാഷുകളും സോപ്പുകളും തിരഞ്ഞെടുത്ത് ഉപയോഗിക്കുക. ചിലതരം സോപ്പ് ചര്‍മ്മത്തില്‍ കേടുപാടുകള്‍ സൃഷ്ടിച്ചേക്കാം.
? ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനായി ബാത്ത് സ്‌പോഞ്ചുകളും ബോഡി ബ്രഷുകളുമെല്ലാം ഒഴിവാക്കുക.
മൊരിച്ചില്‍ അകറ്റാന്‍
? മഞ്ഞു കാലത്തെ പ്രധാന പ്രശ്‌നമാണ് ചര്‍മ്മത്തിലെ തൊലി പൊളിഞ്ഞു പോകുന്നത്. ഇത് കണ്ട് ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ലോലമായ തൊലി ഉള്ളവര്‍ക്ക് ശൈത്യകാലത്തില്‍ ഇത് പെട്ടെന്ന് അനുഭവപ്പെടും. ഒരു നല്ല ത്വക്ക് രോഗ വിദഗ്ധനുമായി ബന്ധപ്പെട്ടുകൊണ്ട് നിങ്ങളുടെ ചര്‍മ്മത്തിന്റെ രൂപഘടന മനസിലാക്കായെടുക്കുക. നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ച് ദോഷകരമല്ലാത്ത എക്‌സ്‌ഫോളിയേഷന്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാം. ചര്‍മ്മം വൃത്തിയാക്കാനായി നല്ല ഒരു ഒരു മോയ്സ്ചുറൈസറും പുരട്ടുക. കുളിക്കുന്നതിനു മുമ്പായി എണ്ണ ശരീരത്തില്‍ തേച്ച് പിടിപ്പിക്കുന്നത് ഇത്തരം മൊരിച്ചില്‍ അകറ്റാന്‍ സഹായിക്കും.
? ചര്‍മ്മത്തെ പ്രകോപിപ്പിക്കുന്ന തുണിത്തരങ്ങള്‍ ധരിക്കുന്നത് കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. കോട്ടന്‍ വസ്ത്രങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ പ്രകോപിപ്പിക്കാതിരിക്കാനും വരണ്ടതാക്കി മാറ്റാതിരിക്കാനും സഹായിക്കുന്നു. നിങ്ങളുടെ സ്വെറ്ററിനും കോട്ടിനും അടിയിലായി ഒരു കോട്ടണ്‍ ഷര്‍ട്ട് എപ്പോഴും ധരിക്കുക.
? നിങ്ങളുടെ ദിനചര്യയില്‍ ആല്‍ക്കഹോള്‍ രഹിത ക്ലെന്‍സറുകളും ടോണറുമെല്ലാം ഉപയോഗിക്കുക. പാല്‍ അടിസ്ഥാനമാക്കിയുള്ള ക്ലെന്‍സറുകള്‍ ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കി മാറ്റുകയും വരള്‍ച്ച തടയുന്നതിനും സഹായിക്കും. ചര്‍മ്മത്തില്‍ നിന്ന് ഈര്‍പ്പത്തെ പുറത്തെടുക്കുന്ന കളിമണ്‍ അധിഷ്ഠിതമായ ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
? നിങ്ങളുടെ കൈകളിലെയും കാല്‍പാദങ്ങളിലെയും ചര്‍മ്മം നേര്‍ത്തതും മൃദുലമായതുമാണ്. പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതായതിനാല്‍ ഇവയെ എല്ലായിപ്പോഴും മോയ്സ്ചുറൈസ് ചെയ്ത് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി എണ്ണകളും ക്രീമുകളും ഒക്കെ ഉപയോഗിക്കാം. കയ്യുറകളും സോക്‌സുകളുമെല്ലാം ഉപയോഗിച്ചുകൊണ്ട് ഈ ഭാഗങ്ങള്‍ മൂടി സംരക്ഷിക്കുക.
? നിങ്ങള്‍ പുറത്തു പോകുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ പ്രയോഗിക്കുക. കാലാവസ്ഥാ സ്ഥിതി മൂടല്‍മഞ്ഞാണെങ്കില്‍ പോലും നമ്മുടെ ചര്‍മ്മത്തിന് സൂര്യനില്‍ നിന്നും സംരക്ഷണം ആവശ്യമാണ്.
? നിങ്ങളില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മത്തില്‍ നിന്നും നഷ്ടപ്പെട്ടു പോയ ചില പോഷകങ്ങളെ പുനസ്ഥാപിക്കാനുമായി ധാരാളം വെള്ളം കുടിക്കുക.
മോയ്സ്ചുറൈസര്‍ തിരഞ്ഞെടുക്കുമ്പോള്‍
? നിങ്ങളുടെ ചര്‍മ്മത്തിന്റെ തരത്തിന് അനുസരിച്ച് ഏറ്റവും ഉത്തമമായ ഒരു ശൈത്യകാല മോയ്സ്ചുറൈസര്‍ തിരഞ്ഞെടുക്കുക. ഇതില്‍ ഇനി പറയുന്ന പ്രധാന ചേരുവകള്‍ ഉണ്ടോ എന്ന ശ്രദ്ധിക്കുക: സെറാമൈഡുകള്‍, ഗ്ലിസറിന്‍, സോര്‍ബിറ്റോള്‍, ഹൈലൂറോണിക് ആസിഡ് എന്നിവയാണ് ഇവ. ഇവ ചര്‍മ്മത്തില്‍ ഈര്‍പ്പത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. പെട്രോളിയം ജെല്ലി, സിലിക്കണ്‍ ലാനോലിന്‍, മിനറല്‍ ഓയില്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഇതിന് സഹായിക്കുന്നവയാണ്. ഇതിലടങ്ങിയിരിക്കുന്ന ലോറിക് ആസിഡുകള്‍, ലിനോലിക് എന്നിവ ചര്‍മത്തിലെ ഈര്‍പ്പം നിയന്ത്രണത്തിലാക്കി ചര്‍മ്മത്തെ മിനുസപ്പെടുത്തുകയും വിള്ളലുകളേയും പാടുകളേയും അപ്രത്യക്ഷമാക്കുകയും ചെയ്യും.

? എണ്ണമയമുള്ളതും ക്രീം രൂപത്തിലുള്ളതുമായ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക. ഇതിന്റെ സ്ഥിരത മിക്കപ്പോഴും കട്ടിയുള്ളതായിരിക്കും. ഇത് പലപ്പോഴും ഒരു ചര്‍മ്മ സംരക്ഷകനായി പ്രവര്‍ത്തിച്ചുകൊണ്ട് വരണ്ട ചര്‍മ്മത്തിന് വിട നല്‍കുന്നു.

? എണ്ണമയം കുറവായതും വരണ്ട ചര്‍മ്മ വ്യവസ്ഥിതി ഉള്ളവരുമൊക്കെ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി ഹൈലൂറോണിക് ആസിഡ് കൂടുതല്‍ അടങ്ങിയ മോയ്‌സ്ചറൈസറുകള്‍ ഉപയോഗിച്ചാല്‍ മതി. മറിച്ച് എണ്ണമയമുള്ള ചര്‍മ്മമാണ് നിങ്ങള്‍ക്കുള്ളത് എങ്കില്‍ ഭാരം കുറഞ്ഞ ജെല്ലുകളും സെറമുകളും മാത്രം തിരഞ്ഞെടുക്കുക. സെന്‍സിറ്റീവായ ചര്‍മ്മത്തിന്, ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതും സുഗന്ധമില്ലാത്തതുമായ മോയ്സ്ചുറൈസറുകള്‍ തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ നല്ലത്. മഞ്ഞുകാല നാളുകളില്‍ ചര്‍മ്മത്തിന് മുറുക്കം അനുഭവപ്പെടാത്ത മോയ്സ്ചുറെസിംങ്ങ് ഉല്‍പ്പന്നങ്ങള്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്.

 

Leave A Reply

Your email address will not be published.

error: Content is protected !!