അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് മുന്‍ഗണന മന്ത്രി എംബി രാജേഷ്
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും വാതില്‍ പടി സേവനത്തിനും , മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി എംബി രാജേഷ്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തന അവലോകന യോഗം പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ഡപ്യൂട്ടി കളക്ടര്‍ , ദേവകി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ദാരിദ്ര നിര്‍മ്മാജന പദ്ധതി നാല് വര്‍ഷം കൊണ്ട് കേരളത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അദി ദാരിദ്രരെ മുന്‍ നിരയില്‍ എത്തിച്ച് പൊതു സമൂഹത്തിന്റെ മുന്‍ നിരയില്‍ എത്തിക്കുക, സാമൂഹിക നേട്ടങ്ങള്‍ കൈവരിച്ച രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം. അത് കൊണ്ട് തന്നെ വാതില്‍പ്പടി സേവനത്തിന്റ പ്രസക്തിയും ഏറെ പ്രധാന്യത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.