അസംബ്ലീസ് ഓഫ് ഗോഡ് ബത്തേരി സെക്ഷന്‍ സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ ലഹരി ബോധവല്‍ക്കരണ പരിപാടിയും റാലിയും ഫിലിംഷോയും സംഘടിപ്പിച്ചു.ഉദ്ഘാടനം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ നിര്‍വ്വഹിച്ചു. മീനങ്ങാടി സ്റ്റേഷനിലെ എ.എസ്.ഐ മാത്യൂ ലഹരിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ സന്ദേശം നല്‍കി.
മീനങ്ങാടി എ ജി ചര്‍ച്ച് പാസ്റ്റര്‍ കെ.കെ മാത്യു ബൈബിള്‍ സന്ദേശം നല്‍കി.സണ്‍ഡേ സ്‌കൂള്‍ സെക്ഷന്‍ ഭാരവാഹികളായ പാസ്റ്റര്‍ ഷിജു തങ്കച്ചന്‍, മിനി സാബു എന്നിവര്‍ സംസാരിച്ചു.