മെഗാ കേബിള്‍ ഫെസ്റ്റിന് കൊച്ചി ഒരുങ്ങുന്നു

0

 

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, കേബിള്‍, ബ്രോഡ്ബാന്റ് എക്സിബിഷന്‍, മെഗാ കേബിള്‍ ഫെസ്റ്റിന് കൊച്ചി ഒരുങ്ങുന്നു. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 17 മുതല്‍ 19 വരെ നടക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റില്‍ പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാരും ഡിജിറ്റല്‍ കേബിള്‍ – ബ്രോഡ്ബാന്റ്  ടെക്നോളജി കമ്പനികളും ട്രേഡര്‍മാരും പങ്കെടുക്കുമെന്ന് സംഘാടകര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഗാ കേബിള്‍ ഫെസ്റ്റ് ഡോ.വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്യും.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, കേബിള്‍, ബ്രോഡ്ബാന്റ് എക്‌സിബിഷന്‍ മെഗാ കേബിള്‍ ഫെസ്റ്റ് ഇരുപതാം എഡിഷന്‍ നവംബര്‍ 17,18,19 തിയ്യതികളില്‍ കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നു.

പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാരും ഡിജിറ്റല്‍ കേബിള്‍ – ബ്രോഡ്ബാന്റ് ടെക്‌നോളജി കമ്പനികളും ട്രേഡര്‍മാരും എക്‌സിബിഷനില്‍ പങ്കെടുക്കും. ഡോ. വി ശിവദാസന്‍ എംപി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പരിപാടിയില്‍ ബിബിസി സ്റ്റുഡിയോ സൗത്ത് ഏഷ്യാ ഡിസ്ട്രിബ്യൂഷന്‍ ഹെഡ് സുനില്‍ ജോഷി മുഖ്യാതിഥിയായിരിക്കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ജോണി ലൂക്കോസ്, ശ്രീകണ്ഠന്‍ നായര്‍, സിന്ധു സൂര്യകുമാര്‍, ടി.എം. ഹര്‍ഷന്‍, നവമാധ്യമ നിരീക്ഷകന്‍ റാം മോഹന്‍ പാലിയത്ത് എന്നിവര്‍ ‘വാര്‍ത്താ ചാനലുകളില്‍ നവമാധ്യമ സ്വാധീനം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കും.

കേരളവിഷന്‍ ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എംഎസ് ബനേഷ് മോഡറ്ററാകും. മുഹമ്മദ് മുസ്തഫ – ടൈംസ് നെറ്റുവര്‍ക്ക്, ഷഖിലന്‍ – ടിസിസിഎല്‍, നാഗേശ്വര്‍ രാജു – സോണി പിക്‌ച്ചേര്‍സ്, സുനില്‍ ഗണപതി – വാര്‍ണര്‍ ബ്രദേര്‍സ് ഡിസ്‌ക്കവറി, പെരുമാള്‍ വരദന്‍ – ഇന്ത്യാ കാസ്റ്റ്,എ.രാജേഷ് – സീ എന്റര്‍ടെയ്‌ന്‍െമെന്റ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ബ്രോഡ്കാസ്‌റ്റേഴ്‌സ് മീറ്റ്, മാധ്യമ മേഖലയിലെ ഓഗ്മെന്റ്ഡ്/വെര്‍ച്വല്‍ റിയാലിറ്റി എന്ന വിഷയത്തില്‍  Horizon ചെയര്‍മാന്‍ & സിഇഒ ഡെന്‍സില്‍ ആന്റണിയുടെ പ്രസന്റേഷന്‍ സെഷന്‍ എന്നിവയും മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും.

ഡിജിറ്റല്‍, കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ് മേഖലയിലെ വിവിധ വിഷയങ്ങളില്‍ ടെക്‌നിക്കല്‍ സെമിനാറുകളുമുണ്ടാകും. ടൈംസ് നെറ്റുവര്‍ക്കാണ് മെഗാ കേബിള്‍ ഫെസ്റ്റിന്റെ മുഖ്യ സ്‌പോണ്‍സര്‍. സോണി പിക്‌ചേര്‍സ്, വാര്‍ണര്‍ ബ്രദേര്‍സ് ഡിസ്‌ക്കവറി, സീ കേരളം, മൊബീസി തുടങ്ങിയവരാണ് കോ- സ്‌പോണ്‍സര്‍മാര്‍. കേരളവിഷനും കേബിള്‍സ്‌കാനും മീഡിയാ പാര്‍ട്ണര്‍മാര്‍. പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാര്‍, ലോകോത്തര ഡിജിറ്റല്‍ ടെക്‌നോളജി കമ്പനികള്‍, വിതരണക്കാര്‍, സോഫ്‌റ്റ്വെയര്‍ ഹാര്‍ഡ്വെയര്‍ കമ്പനികള്‍, ചാനലുകള്‍, മീഡിയ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഉപകരണ നിര്‍മ്മാതാക്കള്‍, ഐഒടി, ഐപിടിവി  ടെക്‌നോളജി പ്രൊവൈഡര്‍മാര്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നോളജി കമ്പനികള്‍ തുടങ്ങിയവര്‍ ഫെസ്റ്റില്‍ പങ്കെടുക്കും.

മാറുന്ന വിവര വിനിമയ മാധ്യമ മേഖലയെ നേരിട്ടറിയുവാനുള്ള അവസരമാണ് മെഗാ കേബിള്‍ ഫെസ്റ്റ് ഒരുക്കുന്നത്. കേബിള്‍ ടിവി സേവനങ്ങള്‍ക്കുപരിയായി ധാരാളം അനുബന്ധ സേവനങ്ങള്‍ ഇന്ന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നുണ്ട്. ഭാവിയിലെ സാങ്കേതിക മാറ്റങ്ങളും വ്യവസായത്തിന്റെ സാധ്യതകളും കേബിള്‍ ടിവി ടിവി/ബ്രോഡ്ബാന്‍ഡ് ഓപ്പറേറ്റര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റേയും കേരള ഇന്‍ഫോ മീഡിയയുടെയും ആഭിമുഖ്യത്തില്‍ മെഗാ കേബിള്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!