മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ വാഹന പരിശോധനയില്‍ 160 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍.കോഴിക്കോട് സ്വദേശി കെ കെ മുഹമ്മദ് അനസ് (28) ആണ് പിടിയിലാത്. ഇയാളുടെ പേരില്‍ എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തു.എക്‌സൈസും പോലീസിന്റെ ജില്ലാ ആന്റി നാര്‍ക്കോട്ടിക് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.
പരിശോധനയ്ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍ എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫ്,പ്രിവന്റീവ് ഓഫീസര്‍മാരായ എം സി ഷിജു, അബ്ദുല്‍ സലീം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്,ഷെഫീക്ക്,ശ്രീജ മോള്‍,ശ്രീജിന പോലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ് ഐ ഹരീഷ് കുമാര്‍ സിപി ഓ മാരായ സ്മിജു, സബിരാജ്, ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.