വൃശ്ചിക പുലരിയില്‍ ശബരിമല ദര്‍ശനത്തിന് വന്‍തിരക്ക്. ഇന്നലെ ചുമതലയേറ്റ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയാണ് ഇന്ന് പുലര്‍ച്ചെ നട തുറന്നത്. മണ്ഡലകാല പുജകള്‍ക്കും നെയ്യഭിഷേകത്തിനും തുടക്കമായി.
കോവിഡ് നിയന്ത്രണങ്ങളില്ലാതെയുള്ള തീര്‍ത്ഥാടനമായതിനാല്‍ ആദ്യ ദിനങ്ങളില്‍തന്നെ വന്‍ഭക്തജനത്തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.