നടവയല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം തോരാത്ത മഴയിലും ആവേശവുമായി.പൂതാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 23 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തെതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.മത്സരങ്ങള്‍ക്ക് പഞ്ചായത്തംഗങ്ങളായ തങ്കച്ചന്‍ നെല്ലിക്കയം, ടി കെ സുധീരന്‍,മിനി സുരേന്ദ്രന്‍,എം എം പ്രസാദ്,യൂത്ത് കോഡിനേറ്റര്‍ കെ ആര്‍ അനീഷ്,ഗ്രേഷ്യസ് നടവയല്‍,ബി ആര്‍ സന്തോഷ് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.
ചാറ്റല്‍ മഴയെ അവഗണിച്ചും ഫുട്‌ബോളിനെ നെഞ്ചിലേറ്റി ഒരു പറ്റം യുവാക്കള്‍ . ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ കേരളോത്സവത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത് യുവാക്കള്‍ക്കും ആവേശമായി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 23 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തെതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു . കഴിഞ്ഞ രണ്ട് വര്‍ഷം കൊവിഡ് പ്രതിസന്ധി കാരണം കേരളോത്സവം നടത്താന്‍ സാധിച്ചിരുന്നില്ല . എന്നാല്‍ ഇത്തവണ നല്ല രീതിയില്‍ തന്നെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് കായികപ്രേമികളുടെ നിര്‍ലോഭമായ സഹകരണമാണ് ലഭിക്കുന്നത് നടവയല്‍ ഹൈ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മത്സരങ്ങള്‍ക്ക് പഞ്ചായത്തംഗങ്ങളായ തങ്കച്ചന്‍നെല്ലിക്കയം, ടി കെ സുധീരന്‍ , മിനി സുരേന്ദ്രന്‍ ,എം എം പ്രസാദ് , യൂത്ത് കോഡിനേറ്റര്‍ കെ ആര്‍ അനീഷ് , ഗ്രേഷ്യസ് നടവയല്‍ , ബി ആര്‍ സന്തോഷ് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍്കി.