തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കാന്‍ ഉചിതമായ മാര്‍ഗ്ഗം വേണമെന്നും പൊതുസ്ഥലങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒഴിവാക്കാനാകില്ലെന്നും സുപ്രിം കോടതി. ഭക്ഷണം ലഭിച്ചില്ലെങ്കില്‍ തെരുവ് നായകള്‍ കൂടുതല്‍ അക്രമകാരികളാകുമെന്നും കോടതി സൂചിപ്പിച്ചു. ബോംബെ ഹൈക്കോടതി വിധിയ്ക്ക് എതിരായ ഹര്‍ജ്ജിയിലാണ് സുപ്രിം കോടതിയുടെ നിലപാട്. തെരുവു നായകളെ സംരക്ഷിക്കാന്‍ ഗ്രഹിക്കുന്നവര്‍ അതിനെ വീടുകളിലെയ്ക്ക് കൊണ്ട് പോകണം എന്ന നിലപാട് ശരിയല്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.
തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന വിഷയത്തില്‍ ബോംബെ ഹൈക്കോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. റോഡിലും തെരുവോരങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളെ പരിപാലിക്കാനും ഭക്ഷണം കൊടുക്കാനും ആഗ്രഹിക്കുന്നവര്‍ ആദ്യം അവയെ ഔദ്യോഗികമായി ദത്തെടുക്കണമെന്നും പരിപാലനം വീടിനുള്ളില്‍ മാത്രമാകണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ ഉത്തരവ്.നായകളെ പരിപാലിക്കണമെന്നോ ഭക്ഷണം കൊടുക്കണമെന്നോ ആഗ്രഹിക്കുന്നവര്‍ അത് ചെയ്യേണ്ടത് റോഡിലല്ല. അങ്ങനെ പരിപാലിക്കണമെന്നുണ്ടെങ്കില്‍ ആദ്യം അവയെ ദത്തെടുത്ത് സ്വന്തമാക്കണം. അതിന് ശേഷം വീടിനുള്ളില്‍ കൊണ്ടുപോയി പരിപാലിക്കാം. ഭക്ഷണം നല്‍കാം. നാഗ്പൂരിലും പരിസര പ്രദേശങ്ങളില്‍ എവിടെയും നായകള്‍ക്ക് റോഡില്‍ വച്ച് ഭക്ഷണം കൊടുക്കരുത്. യഥാര്‍ത്ഥ ജീവകാരുണ്യ പ്രവര്‍ത്തനം കേവലം ഭക്ഷണം കൊടുക്കുന്നതിലല്ല, മറിച്ച് പാവപ്പെട്ട ജീവികളെ സ്വയം രക്ഷപ്പെടുത്തുന്നതിലാണ്’. ഇതാണ് ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നത്.