ഇന്ത്യക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ; ലോകകപ്പ് രണ്ടാം സെമി ഇന്ന്

0

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ ഫൈനല്‍ ബര്‍ത്തുറപ്പിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ കലാശപ്പോരാട്ടമാണ് ആരാധകര്‍ കൊതിക്കുന്നത്. അഡ്ലെയ്ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.

ഗ്രൂപ്പുഘട്ടത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ചാംപ്യന്‍മാരായാപ്പോള്‍ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്പര്‍ ടീമായ ഇംഗ്ലണ്ട് സെമിയിലെത്തിയത്. സൂപ്പര്‍ 12ല്‍ അഞ്ചു കളിയില്‍ നാലിലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. ചിരവൈരികളായ പാക്കിസ്ഥാനെ നാലു വിക്കറ്റിനും നെതര്‍ലാന്‍ഡ്‌സിനെ 56 റണ്‍സിനും ബംഗ്ലാദേശിനെ മഴ നിയമപ്രകാരം അഞ്ച് റണ്‍സിനും സിംബാബ് വെയെ 71 റണ്‍സിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. സൗത്താഫ്രിക്കയോട് അഞ്ചു വിക്കറ്റിന് തോറ്റത് മാത്രമാണ് ഇന്ത്യക്കേറ്റ തിരിച്ചടി.

Leave A Reply

Your email address will not be published.

error: Content is protected !!