ലൈഫ് സര്‍ട്ടിഫിക്കറ്റ്
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന മുഴുവന്‍ പെന്‍ഷണര്‍മാരും 2022 ലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30 നകം ജില്ലാ ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 204490.
ലേലം
വയനാട് ജില്ല പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ബസ്് നവംബര്‍ 16 ന് രാവിലെ 11 ന് സബ് കളക്ടര്‍ ഓഫീസില്‍ വെച്ച് ലേലം ചെയ്യും. ഫോണ്‍ 04935 240535, 9745550270.
അപേക്ഷ ക്ഷണിച്ചു
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ബിരുദ ബിരുദാനന്തര കോഴ്്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, എം.എ ഇംഗ്ലീഷ്, മലയാളം എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. തിരഞ്ഞെടുത്ത പ്രാദേശിക കേന്ദ്രത്തില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനക്ക് അപേക്ഷകര്‍ ഹാജരാകണം. നവംബര്‍ 15 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്് www.sgou.ac.in. ഫോണ്‍.8281087576.
സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കളില്‍ 2022-23 അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളും പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പടെയുള്ള വിവിധ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. കേരളത്തിന് പുറത്ത് പഠിക്കുന്നവര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷാ ഫോറം peedika.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. ഫോണ്‍ 04936 206878.
ക്യാഷ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളില്‍ 2021-2022 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ/ബിരുദാനന്തര പരീക്ഷകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അംഗത്വ രജിസ്ട്രേഷന്‍ പകര്‍പ്പ്, സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ നവംബര്‍ 30 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 206878.
ലേലം
വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ പഴയ പേ വാര്‍ഡ്, ക്വാര്‍ട്ടേഴ്‌സ് എന്നിവ പൊളിച്ചതില്‍ നിന്നും ലഭ്യമായ കരിങ്കല്ലുകള്‍ ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുന്നതിന് സീല്‍ ചെയ്ത ഇ.എം.ഡി സഹിതമുള്ള ക്വട്ടേഷനുകള്‍ നവംബര്‍ 15 ന് രാവിലെ 11 വരെ സ്വീകരിക്കും. ലേലം നവംബര്‍ 15 ന് രാവിലെ 11.30 ന് നടക്കും. ഫോണ്‍: 04936 256229.