ഡെന്റിസ്ട്രി ജൂനിയര്‍ റസിഡന്റ് നിയമനം
മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ഡെന്റിസ്ട്രി (ഒ.എം.എഫ്.എസ്) വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. ബി.ഡി.എസ്/എം.ഡി.എസ് ബിരുദധാരികളായ കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. ഓറല്‍ ആന്റ് മാക്സിലോഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ സഹിതം നവംബര്‍ 15 ന് വൈകീട്ട് 4 നകം [email protected] എന്ന വിലാസത്തിലോ ഓഫീസില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഉദ്യോഗാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. ഫോണ്‍: 9495548593, 9188698593.
അവലോകന യോഗം
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളെ സംബന്ധിച്ച് അവലോകന യോഗം നവംബര്‍ 10 ന് വൈകുന്നേരം 4 ന് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ചേരും. യോഗത്തില്‍ ഭിന്നശേഷി സംഘടനയിലെ ഓരോ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു.
നാറ്റ്പാക് പരിശീലനം
സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരിശീലനം നവംബര്‍ 10, 11, 12 തീയതികളില്‍ നാറ്റ്പാക്കിന്റെ തിരുവനന്തപുരം ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0471 2779200, 9074882080.
സൊസൈറ്റി രജിസ്ട്രേഷന്‍
നവംബര്‍ 9 ന് നടക്കാനിരുന്ന സൊസൈറ്റി, ക്ലബ് എന്നിവയുടെ രജിസ്ട്രേഷന്‍ നവംബര്‍ 10 ന് നടക്കുമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
സിവില്‍ സര്‍വ്വീസ് കായികമേള എന്‍ട്രികള്‍ ക്ഷണിച്ചു
ഗവ. ജീവനകാര്‍ക്കുളള ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേള 2022 നവംബര്‍ 15, 16 തീയ്യതികളിള്‍ നടക്കും. അത്ലറ്റിക്സ്, ബാഡ്മിന്റണ്‍ (ഷട്ടില്‍), ടേബിള്‍ ടെന്നീസ്, നീന്തല്‍, ചെസ്സ് എന്നീ ഇനങ്ങളില്‍ സ്ത്രീകള്‍ക്കും പുരഷന്‍മാര്‍ക്കും മത്സരങ്ങള്‍ ഉണ്ടായിരിക്കും. പുരുഷന്‍മാര്‍ക്ക് മാത്രമായി ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, കബഡി, ലോണ്‍ ടെന്നീസ്, ക്രിക്കറ്റ്, റസ്ലിംഗ്, പവ്വര്‍ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് ആന്റ് ബെസ്റ്റ് ഫിസിക്ക് എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുന്നത്.
സര്‍വ്വീസില്‍ പ്രവേശിച്ച് 6 മാസം പൂര്‍ത്തിയാക്കിയ സ്ഥിരം ജീവനക്കാര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. താല്‍പര്യമുളള ജീവനക്കാര്‍ വകുപ്പു മേധാവി സാക്ഷ്യപ്പെടുത്തിയ എന്‍ട്രി ഫോറങ്ങള്‍ നവംബര്‍ 10 നകം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dscwayanad.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 202658.
കേരളോത്സവം: അപേക്ഷ ക്ഷണിച്ചു
തരിയോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബര്‍ 12 മുതല്‍ നടക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ക്ലബ്ബുകളും വ്യക്തികളും നവംബര്‍ 11 നകം നിശ്ചിത ഫോറത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും.