യുദ്ധഭൂമിയില്‍ നിന്നും ജില്ലയിലെത്തിയത് 40 പേര്‍
യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഉക്രൈനില്‍ നിന്നും 40 പേര്‍ വയനാട് ജില്ലയില്‍ മടങ്ങിയെത്തിയതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മാര്‍ച്ച് 10 വരെ 3123 വിദ്യാര്‍ത്ഥികളാണ് ആകെ കേരളത്തിലേക്ക് മടങ്ങിയെത്തിയത്.കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം 42 വിദ്യാര്‍ത്ഥികളാണ് പഠനാവശ്യത്തിനായി വയനാട് ജില്ലയില്‍ നിന്നും ഉക്രൈനില്‍ പോയിട്ടുള്ളത്. ഇതില്‍ 40 പേര്‍ മടങ്ങുകയും,2 പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്.വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനായി ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുന്നതിനായി രജിസ്ട്രേഷന്‍ ആരംഭിച്ചു.
യുദ്ധ ഭൂമിയില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളുമായി നോര്‍ക്ക നിരന്തരം ബന്ധപ്പെടുകയും അവര്‍ക്ക് മാനസീക പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോല്‍ സെന്റര്‍, ഉക്രൈന്‍ ക്രൈസിസ് മാനേജ്മെന്റ് സെല്‍ എന്നിവയും നോര്‍ക്കറൂട്ടില്‍ പ്രവര്‍ത്തിച്ചിരുന്നു.തിരികെ എത്തിക്കുന്ന വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിന് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് 15 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും ഡല്‍ഹി, മുബൈ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ എത്തിക്കുന്നതിന് വിമാനടിക്കറ്റുകളും നോര്‍ക്ക നല്‍കി.അതോടൊപ്പം തന്നെ പ്രത്യേക ബസ് സര്‍വ്വീസും ഒരുക്കി.