തെരുവോര ചുമര്‍ ചിത്ര രചന സംഘടിപ്പിച്ചു
ഒക്ടോബര്‍ 2 മുതല്‍ ആരംഭിക്കുന്ന വന്യ ജീവി വാരാഘോഷങ്ങളുടെ മാനന്തവാടിയില്‍ നടക്കുന്ന സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് പഴശ്ശി ഗ്രന്ഥാലയവുമായി സഹകരിച്ച് തെരുവോര ചുമര്‍ ചിത്ര രചന സംഘടിപ്പിച്ചു. നോര്‍ത്ത് വയനാട് ഡി എഫ് ഒ മാര്‍ട്ടിന്‍ ലോയല്‍ ഉദ്ഘാടനം ചെയ്തു.റെയ്ഞ്ച് ഓഫീസര്‍മാരായ രമ്യ രാഘവന്‍, രാകേഷ്, സുനില്‍, സജീവ് ഡെപ്യുട്ടി റെയ്ഞ്ചര്‍ ഗഫൂര്‍, ഷബി ത ടീച്ചര്‍, സുനീഷ്, ജിതിന്‍, ജിന്‍സ് ഫാന്റസി എന്നിവര്‍ സംബന്ധിച്ചു.