കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണംആരംഭിച്ചു
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ നാലാം വാര്‍ഡിലെ മെമ്പര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ഈ മാസം ഒന്‍പതിനാണ് ഗ്രാമപഞ്ചയത്തിലെ നാലാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ആരംഭിച്ചു.തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വളരെ ആത്മവിശ്വാസത്തോടെയാണ് മൂന്ന് മുന്നണികളും മത്സര രംഗത്തുള്ളത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തങ്ങളുളളതെന്ന് യു ഡി.എഫി ന്റെയും എല്‍.ഡി.എഫ്‌ന്റെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥികള്‍ പറയുന്നു.പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചും വാഗ്ദാനങ്ങള്‍ അടങ്ങിയ നോട്ടീസുകള്‍ നല്‍കിയും മൂന്ന് മുന്നണികളും പ്രചരണം കൊഴുപ്പിക്കുകയാണ്. എന്തായാലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂടുപിടിക്കും.