ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചിര വൈരികളായ ഇന്ത്യയോട് തോറ്റു. തൊട്ടടുത്ത കളിയില്‍ സിംബാബ്വെക്ക് മുന്‍പില്‍ വീണ് നാണംകെട്ടു. പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പില്‍ നിന്ന് പുറത്തായെന്ന് ഉറപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നിറഞ്ഞു. എന്നാലിപ്പോള്‍ രണ്ടാം ഗ്രൂപ്പില്‍ നിന്ന് ഇന്ത്യക്കൊപ്പം സെമിയിലേക്ക് കടന്ന് പാകിസ്ഥാന്‍.
സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്സ് വീഴ്ത്തിയതോടെയാണ് പാകിസ്ഥാനും ബംഗ്ലാദേശിനും മുന്‍പില്‍ സെമി പ്രതീക്ഷകള്‍ നിറഞ്ഞത്. എന്നാല്‍ ബംഗ്ലാദേശിനെ 5 വിക്കറ്റിന് വീഴ്ത്തി പാകിസ്ഥാന്‍ സെമിയില്‍ കടന്നു. ബംഗ്ലാദേശ് മുന്‍പില്‍ വെച്ച 128 റണ്‍സ് പാകിസ്ഥാന്‍ ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.