മാര്‍ച്ചും ധര്‍ണ്ണയും നടത്തും

0

ലീസ് കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് വയനാട് ഭൂരഹിത ഫോറസ്റ്റ് ലീസ് കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ ഈ മാസം ഏഴിന് കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് സമരസമിതി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വന്‍കിട കുത്തക കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന ആയിരകണക്കിന് ഹെക്ടര്‍ റവന്യു ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതണം ചെയ്യുക , വനം വകുപ്പിന്റെ ക്രൂരമായ ഇടപെടല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിലൂടെ ഉന്നയിക്കും. പ്രതിഷേധ പരിപാടി രാവിലെ 11 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!