തുടര്‍ ഭരണം ലഭിച്ചതിന് ശേഷം ഞാനാണ് പാര്‍ട്ടി എന്ന തെറ്റായ ചിന്ത ചിലരില്‍ ഉടലെടുത്തിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.മുതിര്‍ന്ന സി.പി.എം.നേതാവായിരുന്ന പി.എ.മുഹമ്മദ് അനുസ്മരണത്തിന്റെ ഭാഗമായി മേപ്പാടിയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഒരു പ്രവണതയും തങ്ങളില്‍ ഉണ്ടാവാന്‍ പാടില്ലെന്ന ഉറച്ച ബോധം മുന്നോട്ടുള്ള യാത്രയില്‍ ഓരോ കമ്യൂണിസ്റ്റ്കാരനും ഉണ്ടാവണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു. നാട്ടിലെ നിരവധിയായ ജനകീയ പ്രശ്‌നങ്ങള്‍ക്ക് മുകളില്‍ മത ബിംബങ്ങളെ പ്രതിഷ്ഠിച്ച് വോട്ട് തേടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പി.യുടെയും നീക്കം അപകടകരവും ഭരണഘടനാ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചിന്റെ അകമ്പടിയോടെ ടൗണില്‍ നടന്ന പ്രകടനത്തിന് ശേഷമായിരുന്നു പൊതുയോഗം.
പാര്‍ട്ടി സംസ്ഥാന സമിതി അംഗം സി.കെ.ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, എ.എന്‍.പ്രഭാകരന്‍,വി.ഹാരീസ്, തുടങ്ങിയവര്‍ സംസാരിച്ചു.വി.പി.ശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു.