ജില്ലയില്‍ ഇന്ന് 132 പേര്‍ക്ക് കോവിഡ്: 125 പേര്‍ രോഗമുക്തി നേടി

0

വയനാട് ജില്ലയില്‍ ഇന്ന് (15.12.21) 132 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 125 പേര്‍ രോഗമുക്തി നേടി. 131 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.30 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134324 ആയി. 132456 പേര്‍ രോഗമുക്തരായി. നിലവില്‍ 1071 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1000 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 342 പേര്‍ ഉള്‍പ്പെടെ ആകെ 10109 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 957 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍

മേപ്പാടി 14 , പുല്‍പ്പള്ളി , ബത്തേരി 11 വീതം , അമ്പലവയല്‍ , മുട്ടില്‍ 9 വീതം , മാനന്തവാടി , തിരുനെല്ലി 8 വീതം , കല്‍പ്പറ്റ 7 , എടവക , മുള്ളന്‍കൊല്ലി , നെന്മേനി 6 വീതം , കണിയാമ്പറ്റ , പനമരം , വെള്ളമുണ്ട 5 വീതം , വൈത്തിരി 4 , മീനങ്ങാടി , മൂപ്പൈനാട് , പൂതാടി , തരിയോട് 3 വീതം ,തവിഞ്ഞാല്‍ 2 , കോട്ടത്തറ , നൂല്‍പ്പുഴ , വെങ്ങപ്പള്ളി ഒരോര്‍ത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!