ജില്ലാ മൃഗാശുപത്രി ഹൈടെക് ലബോറട്ടറി മന്ത്രി ഉദ്ഘാടനം ചെയ്തു

0

ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഹൈടെക് ലബോറട്ടറി മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷ നായി. മൃഗസംരക്ഷണ മേഖലയെ ശക്തിപ്പെടുത്തു ന്നതിനായി എല്ലാ ബ്ലോക്കുകളിലും മൃഗ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന തലത്തില്‍ നടപ്പാക്കിയ ടെലിവെറ്റിറിനറി യൂണിറ്റ് സംവിധാനവും വ്യാപിപ്പിക്കും. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ അഭിനന്ദനാര്‍ ഹമാണെന്ന് മന്ത്രി പറഞ്ഞു.

മൃഗങ്ങളുടെ ആരോഗ്യത്തെയും ഉല്‍പാദനത്തെയും ബാധിക്കുന്ന രോഗങ്ങള്‍ കണ്ടെത്തുക, ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജന്തുജന്യ രോഗ നിര്‍ണ്ണയ സംവിധാനം ശക്തിപ്പെടുത്താനായി ജില്ലാ പഞ്ചായത്ത് ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ജില്ലാ മൃഗാശുപത്രിയില്‍ ലബോറട്ടറി സ്ഥാപിച്ചത്. ഓട്ടോമാറ്റിക് ആര്‍. എന്‍. എ എക്സ്ട്രാക്ടര്‍, ആര്‍.ടി.പി.സി. ആര്‍, ഹൈ ഡെഫനീഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ , ഡിജിറ്റല്‍ എക്‌സറേ മെഷീന്‍, ബയോ സേഫ്റ്റി കാബ് എന്നീ അത്യാധുനിക ഉപകരണങ്ങള്‍ ലബോറട്ടറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ആര്‍ എന്‍ എ എക്സ്ട്രാക്ടര്‍ 36 ലക്ഷം, ആര്‍ ടി പി സി ആര്‍ മെഷീന്‍ 15 ലക്ഷം, ഹൈ ഡെഫനീഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ 18 ലക്ഷം, ഡിജിറ്റല്‍ എക്‌സറേ മെഷീന്‍ 18 ലക്ഷം, ബയോ സേഫ്റ്റി കാബ് 5.25, ചുറ്റുമതില്‍ 15 ലക്ഷം എന്നിങ്ങനെ ആകെ1.07 കോടി രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ചെലവിട്ടത്.

ചടങ്ങില്‍ ആശുപത്രി ചുറ്റുമതിലിന്റെ പ്രവര്‍ത്തി ഉദ്ഘടനവും ആഫ്രിക്കന്‍ പന്നിപ്പനി മൂലം ഉന്മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥര്‍ക്കുള്ള ധനസഹായ വിതരണം മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വ്വഹിച്ചു. പൂതാടി ഗ്രാമ പഞ്ചായത്തിലെ പന്നി കര്‍ഷകരായ ഇ.ടി തോമസ് , പി.ടി ഗിരീഷ് എന്നിവര്‍ക്കാണ് നഷ്ട പരിഹാര തുക നല്‍കിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സീന ജോസ് പല്ലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അഡ്വ.ടി.സിദ്ധിഖ് എം.എല്‍.എ, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി, ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, പൊതുമരാമത്ത് സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോസ്, കേരളാ സ്റ്റേറ്റ് പോള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ പി.കെ മൂര്‍ത്തി ,ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുരേഷ് താളൂര്‍, മീനാക്ഷി രാമന്‍, കെ.വിജയന്‍ , കല്‍പ്പറ്റ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ്, മൃഗ സംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!